+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ള​വും തീ​ര​വും ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി; പാ​ക്ക​പ്പ് പ​റ​ഞ്ഞ് പ്രി​യ​ദ​ര്‍​ശ​ന്‍

എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ പ​ത്തു ക​ഥ​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി ത​യ്യാ​റാ​ക്കു​ന്ന ആ​ന്തോ​ള​ജി​ലെ പ്രി​യ​ദ​ര്‍​ശ​ന്‍​മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യി. ഓ​ള​വും തീ​
ഓ​ള​വും തീ​ര​വും ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി; പാ​ക്ക​പ്പ് പ​റ​ഞ്ഞ് പ്രി​യ​ദ​ര്‍​ശ​ന്‍

എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ പ​ത്തു ക​ഥ​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി ത​യ്യാ​റാ​ക്കു​ന്ന ആ​ന്തോ​ള​ജി​ലെ പ്രി​യ​ദ​ര്‍​ശ​ന്‍-​മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​യി. ഓ​ള​വും തീ​ര​വും എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 1957-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എം.​ടി​യു​ടെ ഓ​ള​വും തീ​ര​വും എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​പ്പൂ​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദു​ര്‍​ഗ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ക​ൻ. ​തൊ​ടു​പു​ഴ,കാ​ഞ്ഞാ​ര്‍,കു​ട​യ​ത്തൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.


1970-ല്‍ ​ഇ​തേ ക​ഥ ത​ന്നെ സി​നി​മ​യാ​ക്കി​യി​രു​ന്നു. പി.​എ​ന്‍.​മോ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ മ​ധു​വാ​യി​രു​ന്നു നാ​യ​ക​ന്‍. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി നെ​റ്റ്ഫ്‌ളി​ക്‌​സി​ന് വേ​ണ്ടി ഒ​രു​ക്കു​ന്ന​താ​ണ് ഈ ​ആ​ന്തോ​ള​ജി. ഓ​ള​വും തീ​ര​വും കൂ​ടാ​തെ 'ശി​ലാ​ലി​ഖി​തം' എ​ന്ന ചി​ത്രം കൂ​ടി ഈ ​ആ​ന്തോ​ള​ജി​യി​ല്‍ പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്നു​ണ്ട്. ബി​ജു മേ​നോ​ന്‍ ആ​ണ് ശി​ലാ​ലി​ഖി​ത​ത്തി​ല്‍ നാ​യ​ക​ന്‍.