+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യം പ​ങ്കി​ട്ട് അ​മൃ​ത​യും ഗോ​പിസുന്ദറും; വൈ​റ​ലാ​യി പുതിയ സംഗീതവിരുന്ന് പ്രമോ വീഡി‌യോ

സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​ണ​യം പ​ങ്കി​ട്ട് ഗോ​പി സു​ന്ദ​റും ഗാ​യി​ക അ​മൃ​ത സു​രേ​ഷും. ഇ​രു​വ​രു​ടെ​യും ആ​ദ്യത്തെ ആൽബത്തിന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത
പ്ര​ണ​യം പ​ങ്കി​ട്ട് അ​മൃ​ത​യും ഗോ​പിസുന്ദറും; വൈ​റ​ലാ​യി പുതിയ സംഗീതവിരുന്ന് പ്രമോ വീഡി‌യോ

സം​ഗീ​ത​ത്തി​ലൂ​ടെ പ്ര​ണ​യം പ​ങ്കി​ട്ട് ഗോ​പി സു​ന്ദ​റും ഗാ​യി​ക അ​മൃ​ത സു​രേ​ഷും. ഇ​രു​വ​രു​ടെ​യും ആ​ദ്യത്തെ ആൽബത്തിന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. തൊ​ന്താ​ര​വ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കാ​നി​രി​ക്കു​ന്ന സംഗീത ആൽബത്തിന്‍റെ പ്ര​മോ വീ​ഡി​യോ ഇ​രു​വ​രും പു​റ​ത്തു​വി​ട്ടു.



പ്ര​ണ​യ​വും സ്‌​നേ​ഹ​വും പ​ങ്കി​ടുന്ന വീ​ഡി​യോ​യാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഞ​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ സിം​ഗി​ള്‍ വ​രു​ന്നു. ഞ​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളും ആ​ശം​സ​ക​ളും കൂ​ടെ വേ​ണം. പ്രി​യ​പ്പെ​ട്ട സ​ദാ​ചാ​ര​ക്കാ​രെ എ​ല്ലാ ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി​യും പ​റ​യ​ട്ടെ ഇ​ത് നി​ങ്ങ​ളു​ടെ വ​ഴി​യ​ല്ല. നി​ങ്ങ​ളു​ടെ വീ​ക്ഷ​ണ​ങ്ങ​ളെ പ്ര​കോ​പി​ക്കാ​നു​ള്ള ശ്ര​മ​മ​ല്ല ഇ​ത്. ഇ​ത് നി​ങ്ങ​ളു​ടെ ക​പ്പി​ലെ ചാ​യ അ​ല്ലെ​ന്നും വി​ചാ​രി​ക്ക​ണം. വീ​ഡി​യോ പ​ങ്കി​ട്ട് ഗോ​പി സു​ന്ദ​ര്‍ കു​റി​ച്ചു.