+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ലു​ങ്കി​ല്‍ മാസായി മ​മ്മൂ​ട്ടി; അഖിൽ അക്കിനേനി ചിത്രം ഏ​ജ​ന്‍റ് ടീ​സ​ര്‍

മ​മ്മൂ​ട്ടി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം ഏ​ജ​ന്‍റി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. നാ​ഗാ​ര്‍​ജ്ജു​ന​യു​ടെ മ​ക​ന്‍ അ​ഖി​ല്‍ അ​ക്കി​നേ​നി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം സം​
തെ​ലു​ങ്കി​ല്‍ മാസായി മ​മ്മൂ​ട്ടി; അഖിൽ അക്കിനേനി ചിത്രം ഏ​ജ​ന്‍റ് ടീ​സ​ര്‍

മ​മ്മൂ​ട്ടി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്ന തെ​ലു​ങ്ക് ചി​ത്രം ഏ​ജ​ന്‍റി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. നാ​ഗാ​ര്‍​ജ്ജു​ന​യു​ടെ മ​ക​ന്‍ അ​ഖി​ല്‍ അ​ക്കി​നേ​നി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​രേ​ന്ദ​ര്‍ റെ​ഡ്ഢി​യാ​ണ്.

ചി​ത്ര​ത്തി​ല്‍ പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ടീ​സ​റി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ മ​മ്മൂ​ട്ടി​യാ​ണ് നി​റ​ഞ്ഞാ​ടു​ന്ന​ത്. ചി​ത്രം പാ​ന്‍ ഇ​ന്ത്യ​ന്‍ റി​ലീ​സ് ആ​യി​ട്ടാ​യി​രി​ക്കും എ​ത്തു​ക. ഹോ​ളി​വു​ഡ് ത്രി​ല്ല​ര്‍ ബോ​ണ്‍ സീ​രി​സി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് 'ഏ​ജ​ന്‍റ്.



സാ​ക്ഷി വി​ദ്യ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക. വൈ.​എ​സ്.​രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ രാ​ഷ്ട്രീ​യ​ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ 'യാ​ത്ര' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി തെ​ലു​ങ്കി​ല്‍ അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.