മലബാറിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രണയ കഥ പറയുന്ന ഒപ്പന എന്ന ഹ്രസ്വചിത്രത്തിലെ മനോഹര ഗാനം പ്രശംസ നേടുന്നു. ടിറ്റൊ പി. തങ്കച്ചന്റെ വരികൾക്ക് ജോയൽ ജോണ്‍സ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ഷഹാദ് നിലമ്പൂരാണ് ഒപ്പനയുടെ സംവിധായകൻ. മിഥുൻ, അതുല്യ, പ്രണവ് യേശുദാസ്, അഞ്ജലി നായർ, സാംസണ്, പോൾ വർഗീസ്, ഗംഗ ജി. നായർ, വിജയകൃഷ്ണൻ, ദിനേശ് ദാമോദർ എന്നിവരാണ് ഒപ്പനയിലെ അഭിനയിക്കുന്നത്.
ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ.പി. രവിശങ്കറും, ശരത് എസ്. ഹരിദാസുമാണ് ഒപ്പന നിർമിച്ചിരിക്കുന്നത്.