മഹാമാരി തകര്‍ത്തുപെയ്യുമ്പോള്‍ അതിനൊപ്പം തകര്‍ന്നടിയുന്ന അനേകം ജീവിതങ്ങള്‍ കൂടിയുണ്ട് നമുക്ക് ചുറ്റും. പ്രകൃതി ദുരന്തത്തിന്റെ തീര്‍ത്താല്‍ തീരാത്ത മുറിവുമായി ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന നിരവധി പേര്.
അത്തരം ജീവിതങ്ങളുടെ ഓര്‍മപെടുത്തലാണ് ഫഹദ് ഫാസിൽ നായകനാകുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍. ഉരുള്‍പൊട്ടലുകള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കുമിടയില്‍ അതിജീവനം പ്രമേയമാകുന്ന മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. എ. ആര്.റഹ്മാനാണ് സംഗിതം ഒരുക്കുന്നത്.
രജിഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് ഫാസില്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മലയന്‍കുഞ്ഞിന്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മലയന്‍കുഞ്ഞിലൂടെ മഹേഷ് നാരായണന് ഛായാഗ്രഹകന് എന്ന ടൈറ്റിലിംഗ് കൂടി സ്വന്തമാക്കുകയാണ്.