നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തുവിട്ടു. മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരാണ് ടീസർ റിലീസ് ചെയ്തത്.
ദിനേശൻ, ശോഭ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും സിനിമയിൽ അവതരിപ്പിക്കുന്നത്. ധ്യാൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
അജു വർഗീസ്, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി, ശ്രീനിവാസൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് സിനിമ നിർമിക്കുന്നത്.