+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അതിശയിപ്പിക്കുന്ന ദൃശ്യവിരുന്ന്': കുമ്മാട്ടിയെ പുകഴ്ത്തി മാർട്ടിൻ സ്കോഴ്സീസ്

ജി. അരവിന്ദന്‍റെ വിഖ്യാത ചിത്രമായ കുമ്മാട്ടിയെ പുകഴ്ത്തി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോഴ്സീസ്. സ്കോഴ്സീസിന്‍റെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷൻ റിസ്റ്റോറേഷൻ സ്ക്രീനിഗ് റൂം മുഖേന കുമ്മാട്ട

ജി. അരവിന്ദന്‍റെ വിഖ്യാത ചിത്രമായ കുമ്മാട്ടിയെ പുകഴ്ത്തി പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോഴ്സീസ്. സ്കോഴ്സീസിന്‍റെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷൻ റിസ്റ്റോറേഷൻ സ്ക്രീനിഗ് റൂം മുഖേന കുമ്മാട്ടി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായാണ് അദേഹം ഇൻസ്റ്റാഗ്രാമിൽ ചിത്രത്തെ പ്രശംസിച്ചത്.

കേരളത്തിലെ ഐതിഹ്യകഥയും ഫാന്‍റസിയും സമന്വയിപ്പിച്ച് നിർമിച്ച ചിത്രം മികച്ചൊരു ദൃശ്യവിരുന്നാണെന്ന് സ്കോഴ്സീസ് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ഇതുവരെ ലഭ്യമല്ലാതിരുന്ന ചിത്രം ഏവരും കാണണമെന്നും അദേഹം കൂട്ടിച്ചേർത്തു.

1979-ൽ പുറത്തിറങ്ങിയ കുമ്മാട്ടി മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. ജി. അരവിന്ദന്‍റെ 1978-ൽ പുറത്തിറങ്ങിയ തന്പ് എന്ന ചിത്രം 2022 കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.