രജിഷ വിജയൻ നായികയാകുന്ന ഫൈനൽസിന്റെ ടീസർ പുറത്തുവിട്ടു. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
പി.ആർ. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സിനിമയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മണിയൻപിള്ളരാജുവാണ് സിനിമ നിർമിക്കുന്നത്.