ബലിപെരുന്നാള്‍ വീട്ടുകാരൊടൊപ്പം ആഘോഷിച്ച് താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും. ആലപ്പുഴയിലെ ഫഹദിന്റെ വീട്ടിലായിരുന്നു ഇരുവരുടെയും പെരുന്നാള്‍ ആഘോഷം. വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നസ്രിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഫഹദിന്റെ സഹോദരനും നടനുമായ ഫര്ഹാന് ഫാസിലിനെയും സഹോദരിമാരെയും ചിത്രങ്ങളില്‍ കാണാം. വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഫഹദിന്റെ ഒടുവില്‍ ഇറങ്ങിയ ചിത്രം. അന്റേ സുന്ദരനാകി എന്ന തെലുങ്ക് ചിത്രമാണ് ഒടുവില്‍ ഇറങ്ങിയ നസ്രിയ ചിത്രം.
2014-ല്‍ വിവാഹിതരായ ഇരുവരുടെയും ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ നസ്രിയ പങ്കുവയ്ക്കാറുണ്ട്.