ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയില്‍ കടുവ നിര്‍മാതക്കള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്.പഞ്ചാപകോശന്. നിര്‍മാതാക്കളായ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയക്കുക.
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്നു എന്ന് കാണിച്ച് പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്.വിശ്വനാഥനാണ് പരാതി നല്‍കിയത്.
ചിത്രത്തില്‍ ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമായിട്ടാണ് എന്ന അര്‍ഥത്തില്‍ നായകന്റെ സംഭാഷണശകലമുണ്ടെന്നും 2016-ല്‍ പുറത്തിറങ്ങിയ ഭിന്നശേഷി അവകാശ നിയമം 92-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്റോയി വില്ലനായി എത്തുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററില്‍ എത്തിയത്.