+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ല്‍ ആ​ഡം​ബ​ര ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി​യി​ല്‍ പു​തി​യ ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി മോ​ഹ​ന്‍​ലാ​ല്‍. കു​ണ്ട​ന്നൂ​രി​ലു​ള്ള ഐഡിന്‍റിറ്റി സ​മു​ച്ഛ​യ​ത്തി​ലാ​ണ് 9,000 ച​തു​ര​ശ്ര അ​ടി​യു​ള്ള ഫ്ലാ​റ്റ്. ബു​ധ​നാ​ഴ്ച ന​ട​ന്ന പാ​ലു​കാ​ച്ച​ല്‍
കൊ​ച്ചി​യി​ല്‍ ആ​ഡം​ബ​ര  ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി​യി​ല്‍ പു​തി​യ ഫ്ലാ​റ്റ് സ്വ​ന്ത​മാ​ക്കി മോ​ഹ​ന്‍​ലാ​ല്‍. കു​ണ്ട​ന്നൂ​രി​ലു​ള്ള ഐഡിന്‍റിറ്റി സ​മു​ച്ഛ​യ​ത്തി​ലാ​ണ് 9,000 ച​തു​ര​ശ്ര അ​ടി​യു​ള്ള ഫ്ലാ​റ്റ്. ബു​ധ​നാ​ഴ്ച ന​ട​ന്ന പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​ല്‍ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​ന്‍​പ​തോ​ളം പേ​രാ​ണ് എ​ത്തി​യ​ത്.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഫ്ലാ​റ്റി​ന്‍റെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ണം വീ​ടി​​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ ത​ന്നെ വ​ച്ചി​രി​ക്കു​ന്ന ലം​ബ്ര​ട്ട സ്‌​കൂ​ട്ട​റാ​ണ്. ഇ​ട്ടി​മാ​ണി സി​നി​മ​യി​ല്‍ താ​രം ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



മൈ ​ഫോ​ണ്‍ ന​മ്പ​ര്‍ ഈ​സ് 2255 എ​ന്ന മോ​ഹ​ന്‍​ലാ​ലി​​ന്‍റെ രാ​ജാ​വി​​ന്‍റെ മ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ സം​ഭാ​ഷ​ണ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ന​മ്പ​റാ​ണ് വാ​ഹ​ന​ത്തി​നും. 15,16 നി​ല​ക​ള്‍ ഒ​രു​മി​ച്ച് ഡ്യൂ​പ്ല​ക്‌​സ് ഫ്ലാ​റ്റാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ​സ്റ്റ് ലി​വിംഗ്, ഡൈ​നിംഗ്, പൂ​ജാ റൂം, ​പാ​ന്‍​ട്രി കി​ച്ച​ന്‍, വ​ര്‍​ക്കിംഗ് കി​ച്ച​ന്‍ എ​ന്നി​വ​യാ​ണ് താ​ഴ​ത്തെ നി​ല​യി​ല്‍ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​ക​ത്തി​നോ​ട് അ​തീ​വ താ​ല്‍​പ​ര്യ​മു​ള്ള മോ​ഹ​ന്‍​ലാ​ല്‍ വി​ശാ​ല​മാ​യാ​ണ് അ​ടു​ക്ക​ള ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ല്‍ ക​ട​ല്‍ തീ​ര​ത്തോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടു കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ര്‍​ഷം ദു​ബാ​യി​ലെ ആ​ര്‍​പി ഹൈ​റ്റ്‌​സി​ല്‍ മ​റ്റൊ​രു ഫ്ലാ​റ്റ് കൂ​ടി മോ​ഹ​ന്‍​ലാ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. തേ​വ​ര​യി​ലു​ള്ള വീ​ട്ടി​ലും താ​രം കൊ​ച്ചി​യി​ലു​ള്ള​പ്പോ​ള്‍ താ​മ​സി​ക്കാ​റു​ണ്ട്.