കേരളം വിവരവും വിദ്യാഭ്യാസവുമില്ലാത്ത ആളുകള്‍ ജനപ്രതിനിധികളാകുന്ന നാടായി മാറുകയാണെന്ന് സംവിധായകന് ഡോ. ബിജു. രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ ഡോ.ബിജു കുറിച്ചു.
ജയ് ഭീം എന്നാല്‍ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയില്‍ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകള്‍ ജനപ്രതിനിധികള്‍ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളം.
വിവരമില്ലായ്മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട. ഡോ.ബിജു കുറിക്കുന്നു.