മലയാള സിനിമയിലെ ടെക്നീഷ്യൻമാരുടെ സംഘടനയിൽ ആദ്യമായി ഒരു വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന് അംഗത്വം. മിറ്റ ആന്റണിയുടെ സംഘടന പ്രവേശനത്തോടെ കാലങ്ങളായി ഫെഫ്ക മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ തുടരുന്ന പുരുഷ മേധാവിത്വത്തിന് മാറ്റം വരും.
2011 മുതൽ അംഗത്വത്തിനായി ശ്രമിക്കുന്ന മിറ്റയ്ക്ക് കഴിഞ്ഞ ദിവസമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അംഗത്വ കാർഡ് നൽകിയത്. 2014-ൽ സുപ്രീം കോടതി ഉത്തരവ് വരുന്നത് വരെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് അംഗീകാരം നൽകിയിരുന്നില്ല.അഞ്ജലി മേനോന്റെ ’കൂടെ’, ഡോണ്‍ പാലാത്തറയുടെ ’1956: സെൻട്രൽ ട്രാവൻകൂർ’ തുടങ്ങിയ ചിത്രങ്ങൾക്ക് ചമയം ഒരുക്കിയത് മിറ്റയാണ്.