+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ചനെന്ന പേ​ര് മാ​റ്റ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഉ​ത്ത​ര​വ്

ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന പേ​രി​നെ​തി​ര ന​ട​ന്ന പേ​രാ​ട്ട​ത്തി​ന് വി​രാ​മം കു​റി​ച്ച് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വ്. ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ക​ഥാ​പാ​ത്ര​മായ കു​
ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ചനെന്ന പേ​ര് മാ​റ്റ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഉ​ത്ത​ര​വ്

ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന പേ​രി​നെ​തി​ര ന​ട​ന്ന പേ​രാ​ട്ട​ത്തി​ന് വി​രാ​മം കു​റി​ച്ച് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വ്. ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ക​ഥാ​പാ​ത്ര​മായ കു​റു​വ​ച്ച​ന്‍ എ​ന്ന പേ​ര് മാ​റ്റി മ​റ്റൊ​രു പേ​ര് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ അ​ന്തി​മ നി​ര്‍​ദേ​ശം. പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ സമർപ്പിച്ച പരാതിയിൻമേലാണ് സെൻസർ ബോർഡ് തീർപ്പ് കൽപ്പിച്ചത്.

പ​രാ​തി​ക്കാ​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തൊ​ന്നും ക​ടു​വ സി​നി​മ​യി​ല്‍ ഇ​ല്ലെ​ന്നും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലോ ദൃ​ശ്യ​ങ്ങ​ളി​ലോ പ​രാ​തി​ക്കാ​ര​നെ അ​പ​കീ​ര്‍​ത്തി​പെ​ടു​ന്ന രം​ഗ​ങ്ങ​ളി​ല്ലെ​ന്നും കു​റു​വ​ച്ച​ന്‍ എ​ന്ന പേ​ര് മാ​റ്റി മ​റ്റൊ​രു യോ​ജി​ച്ച് പേ​ര് ന​ല്‍​കാ​നു​മാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വ്.



സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ജോസ് കുരുവിനാക്കുന്നേൽ ചിത്രത്തിൽ പറയുന്നത് തന്‍റെ ജീവിതകഥയാണെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. റിലീസിന് തൊട്ടുമുൻപാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപച്ചത്. ഹൈക്കോടതി സെൻസർ ബോർഡിനോട് ചിത്രം വീണ്ടും കാണാൻ ആവശ്യപെടുകയും പരാതിയിൽ ഉന്നയിച്ചതുപോലുള്ള അവഹേളനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനും ഉത്തരവിട്ടു.

അതിൻപ്രകാരം സെൻസർ ബോർഡ് റിലീസിനോട് അനുബന്ധിച്ച് ഉത്തരവിറക്കുകയായിരുന്നു. ചിത്രം വ്യാഴാഴ്ച തീയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.