സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'പാപ്പൻ' ചിത്രത്തിന്റെ റിലീസിംഗ് തിയതി പുറത്തുവിട്ടു. ചിത്രം ജൂലൈ 15-ന് തിയേറ്ററുകളില്‍ എത്തും. ഫ്രൈഡേ മാറ്റിനിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് തിയതി പുറത്തുവിട്ടത്.
#Pappan planning July 15th Release !! pic.twitter.com/Mhph7gOy7c
— Friday Matinee (@VRFridayMatinee) July 3, 2022
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ആര്.ജെ.ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്. സംഗീതം ജേക്സ് ബിജോയ്. സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'എബ്രഹാം മാത്യൂസ് പാപ്പന് ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരും അഭിനയിക്കുന്നു.