ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയരുന്നതിനിടയില്‍ മന്ത്രിയുടെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് നടന് ഹരീഷ് പേരടി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോയി അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തോ എന്നു നോക്കാമെന്നും പ്രതിരോധവും പ്രതിഷേധവും അവിടെ വെച്ച് പങ്കുവയ്ക്കാമെന്നും അദ്ദേഹം പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകള്‍
വരൂ പ്രിയരെ. നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്തോ എന്നുനോക്കാം.അവിടെവെച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും.കഥ -കുന്തവും കൊടചക്രവും.