പിതാവും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയാണ് കെവിൻ ചാൾസ്
ഒലിവർ സംവിധാനം ചെയ്ത പൊൻതൂവൽ എന്ന ഹ്രസ്വചിത്രം പറയുന്നത്. വിഷ്ണുദാസാണ് കഥയും തിരക്കഥയും. പൊൻതൂവൽ എന്ന ഈ ഹ്രസ്വചിത്രത്തിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
എബിൻ ഏബ്രഹാമാണ് കാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് കൃഷ്ണകുമാർ. സിങ്കൽ തന്മയ, അമൽ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.