മകള്‍ ബിരുദം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് നടി ആശ ശരത്. കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുമാണ് നടിയുടെ മൂത്ത മകള്‍ കീര്‍ത്തന ബിരുദം നേടിയത്. സിന്തറ്റിക് ബയോളജിയിലാണ് കീര്‍ത്തന ബിരുദം കരസ്ഥമാക്കിയത്. മകളോടൊപ്പം കാനഡയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങളും താരം പങ്കുവച്ചു.
എത്ര പെട്ടന്നാണ് സമയം കടന്നു പോയത്. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ നീ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങള്‍'. ആശ ശരത് സമൂഹമാധ്യമത്തില്‍ കുറിച്ചു. കുറിപ്പിനൊപ്പം മകളുടെ ചിത്രങ്ങളും പങ്കുവച്ചു. താരത്തിന്റെ ഇളയ മകള്‍ ഉത്തര ഖെദ്ദ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.