മലയാള സിനിമകള്‍ കാണാന്‍ തിയറ്ററില്‍ ആളുകള്‍ എത്തുന്നില്ലെന്ന വാര്‍ത്ത ശരി വെയ്ക്കുകയാണ് നടന് ഹരീഷ് പേരടി. മുതല്‍മുടക്ക് പോലും തിരിച്ചു പിടിക്കാന്‍ കഴിയാതെ മലയാളം സിനിമകള്‍ കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്കായി തിയറ്റേര്‍ ആഴ്ചയില്‍ ഒരു ദിവസം നാടകത്തിനായി വിട്ടു നല്‍കുമോ എന്നാണ് നടന്റെ ചോദ്യം. സര്‍ക്കാരിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു മടുത്തതാണെന്നും നടന് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
മലയാള സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആളില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റര്‍ ഉടമകളോട് ഒരു ചോദ്യം. ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ.
തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാവും. നാടകക്കാര് റെഡിയാണ്. നിങ്ങള്‍ റെഡിയാണോ. സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ്. ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും.
ഏത് സര്‍ക്കാറും പിന്നാലെ വന്നോളും. അത് അപ്പോള്‍ ആലോചിക്കാം.ചലച്ചിത്ര അക്കാദമി ചെയര്മാന് പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം. നാടകവും റെഡിയാണ്. ശാന്തന്റെ 'ഭൂപടം മാറ്റി വരക്കുമ്പോള്‍' റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര് ഈ വിപ്ലവം ഉത്ഘാടനം ചെയ്യും.ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക, നാളെയെങ്കില്‍ നാളെ. ഞങ്ങള്‍ റെഡിയാണ്.