മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ആശീര്‍വാദ് സിനിമാസിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഈക്കാര്യം അറിയിച്ചത്. കൃത്യമായി നികുതി അടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.
"നന്ദി ഇന്ത്യ ഗവണ്മെന്റ്. നിങ്ങളോടൊപ്പം നടക്കാനും രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും ഞങ്ങളെ അനുവദിച്ചതിന് ഞങ്ങള്‍ അഭിമാനിക്കുന്നു. ആശീര്‍വാദ് സിനിമാസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു'.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് 12ത് മാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ആശീര്‍വാദ് സിനിമാസിന്റെ നിര്‍മാണത്തിലുള്ള ചിത്രം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.