ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി തിയറ്ററുകളിലെത്തി. ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. നമ്പി നാരായണനായി മാധവന് തന്നെയാണ് ചിത്രത്തിലെത്തുന്നത്. അതിഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോള്‍ താടിയും മുടിയും നരപ്പിച്ച അതേ ലുക്കില്‍ ഭാര്യാ സഹോദരനെ പറ്റിച്ച കഥയാണ് മാധവന് പറയുന്നത്. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവന് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഭാര്യ സഹോദരന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയെന്ന് മാധവന് ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു.
When my brother-in-law freaked out when I sent him this photo of my wife .🤣🤣🤣🤣😂 #rocketrythefilm .❤️❤️🙏🙏🚀🚀🚀 pic.twitter.com/s2aAoADPj6
— Ranganathan Madhavan (@ActorMadhavan) June 29, 2022
ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ റോക്കട്രിക്ക് കാന്‍സ് ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. 17 വർഷങ്ങൾക്ക് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.