ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസ് ഹിന്ദിയില്‍ ഒരുക്കുന്നു. കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്ജുന് ദാസാണ് ചിത്രത്തിലെ നായകന്. മലയാളത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അര്ജുന് എത്തുക.
അര്‍ജുന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ സംവിധായികയാണ് മധുമിത. അങ്കമാലിയായിരുന്നു മലയാളത്തില്‍ പശ്ചാത്തലമെങ്കില്‍ ഹിന്ദിയില്‍ അത് ഗോവയിലെ ഉള്‍നാടന്‍ പ്രദേശമായിരിക്കും.
ഇതൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉള്‍ക്കൊണ്ട് തന്റെ രീതിയില്‍ സൃഷ്ടിച്ചെടുത്ത വ്യാഖ്യാനമാണ് ഈ ചിത്രത്തിന്റേതെന്നും മധുമിത പറയുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡകഷന്‍ ഘട്ടത്തിലാണ് ചിത്രമിപ്പോള്‍. ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.