+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടന്‍ സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം

നടന്‍ സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം. ഓസ്കര്‍ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സിന്‍റെ ഭാഗമാകാനാണ് താരത്തിന് ക്ഷണം ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്
നടന്‍ സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം

നടന്‍ സൂര്യക്ക് ഓസ്കാര്‍ വേദിയിലേക്ക് ക്ഷണം. ഓസ്കര്‍ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സിന്‍റെ ഭാഗമാകാനാണ് താരത്തിന് ക്ഷണം ലഭിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്.

അക്കാദമി തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്. 397 പേരെയാണ് അംഗ്വത്വത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡ് നടി കാജോളിനും അക്കാദമിയുടെ ക്ഷണം എത്തി. ഇടം നേടിയവരില്‍ മലയാളിയായ റിന്‍റു തോമസുമുണ്ട്. സംവിധായിക റീമ കാഗ്തി, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ ഗുപ്ത എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍.



കഴിഞ്ഞ ഓസ്കാറില്‍ ഇന്ത്യയെ പ്രതിനിധികരിച്ച ഡോക്യുമെന്‍ററി 'റൈറ്റിങ് വിത്ത് ഫയര്‍' എന്ന ചിത്രമൊരുക്കിയവരാണ് റിന്‍റുവും സുഷ്മിത് ഘോഷും. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്‍ററി കൂടിയാണിത്.