ജയറാം നായകനാകുന്ന പട്ടാഭിരാമന്റെ ട്രെയിലർ പുറത്തുവിട്ടു. കണ്ണൻ താമരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മിയ, ഷീലു, മാധുരി, ഹരീഷ് കണാരൻ, സായ്കുമാര്, ജനാര്ദ്ദനൻ, പ്രേംകുമാര്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ രാമൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.