+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ബാല്യകാലസുഹൃത്ത് പത്തനംതിട്ട സ്വദേശിയായ ജെറിനാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ ലളിതമായാണ
ഗായിക മഞ്ജരി വിവാഹിതയായി

ഗായിക മഞ്ജരി വിവാഹിതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ബാല്യകാലസുഹൃത്ത് പത്തനംതിട്ട സ്വദേശിയായ ജെറിനാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്.



നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹശേഷം ഇരുവരും മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമാണു വിരുന്നു സല്‍ക്കാരം.



ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ജെറിന്‍. അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറിയ മഞ്ജരിക്ക് സംഗീത ലോകത്ത് സജീവമാണ്.