പ്രഭാസ് നായകനാകുന്ന സാഹോയുടെ ട്രെയിലർ പുറത്തുവിട്ടു. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. സുജീത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് സിനിമയിലെ നായിക. ജാക്കി ഷെറോഫ്, മലയാള നടൻ ലാൽ, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ. അരുണ്‍ വിജയ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിക്കുന്നു.