ബിജു മേനോന് നായകനാകുന്ന ചിത്രത്തില്‍ വില്ലനായി ഗുരു സോമസുന്ദരം എത്തുന്നു. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. ദിവ്യ പിള്ള, ഷീല എബ്രഹാം,ശാന്തി പ്രിയ, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് അഭിനേതാക്കള്‍.
കിഷോര്‍ വാരിയത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് നാലാം മുറ നിര്‍മിക്കുന്നത്. സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന . കൈലാസ് മേനോന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപീ സുന്ദര്‍ ആണ്.