+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് മധു സാര്‍: മോഹന്‍ലാല്‍

പിതൃദിനത്തില്‍ നടന്‍ മധുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍. ജീവിതത്തിലും അദ്ദേഹത്തിന് അച്ഛന്‍റെ സ്ഥാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും തമ്
ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് മധു സാര്‍: മോഹന്‍ലാല്‍

പിതൃദിനത്തില്‍ നടന്‍ മധുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍. ജീവിതത്തിലും അദ്ദേഹത്തിന് അച്ഛന്‍റെ സ്ഥാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും തമ്മില്‍ അഗാധമായ ബന്ധമാണുള്ളതെന്ന് ഇതിന് മുന്‍പും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

സ്ക്രീനില്‍ എത്രയോ വട്ടം എനിക്ക് അച്ഛനായിട്ടുണ്ട് മധു സര്‍. ജീവിതത്തിലും എനിക്ക് പിതൃതുല്യനാണ് അദ്ദേഹം. അഭിനയത്തില്‍ ഗുരുതുല്യനും. ഇന്ന് ഈ പിതൃ ദിനത്തില്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിക്കാനായത് ഒരു സുകൃത നിയോഗം.അങ്ങനെ ഈ പകലും സാര്‍ത്ഥകമായി.