എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയപ്പോള്‍ ഒന്നിന് മാത്രമാണ് ബി പ്ലസ് ലഭിച്ചത്. ഊര്ജ്ജതന്ത്രത്തിനാണ് ബി പ്ലസ് ലഭിച്ചത്. മാര്‍ക്ക് ലിസ്റ്റ് പങ്ക് വച്ച് മീനാക്ഷി തന്നെയാണ് സമൂഹമാധ്യമം വഴി വിജയം അറിയിച്ചത്.
ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ് എന്നാണ് താരം കുറിച്ചത്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്കൂളിലാണ് മീനാക്ഷി പഠിക്കുന്നത്. കോട്ടയം സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകള്‍ മീനാക്ഷിയുടെ യഥാര്‍ഥ പേര് അനുനയ അനൂപ് എന്നാണ്.