പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പൃഥ്വിരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈടുജീവിതം വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വീട്ടിലേക്ക് തിരിച്ചുവരുന്നു എന്ന തലകെട്ടോടുകൂടിയാണ് പൃഥിരാജ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ തുടങ്ങിയ ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ഷൂട്ട് കോവിഡ് രൂക്ഷമായി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. പിന്നീട് ഏപ്രില്‍ 24-നാണ് ഷൂട്ട് പുനരാരംഭിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം കെജിഎ ഫിലിംസിന്റെ ബാനറില്‍ കെ.ജി എബ്രഹമാണ്.
ഓസ്കാര്‍ ജേതാവ് ഏ.ആര് റഹ്മാന് നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജോര്‍ദ്ദാനിലെ ചിത്രീകരണ സ്ഥലത്തെത്തിയ എ.ആര്.റഹ്മാന്റെ ചിത്രം പൃഥിരാജ് പങ്ക് വച്ചിരുന്നു. ആടുജീവിതം നോവലിലൂടെ വായിച്ചറിഞ്ഞ നജീബിനെ പൃഥിരാജ് പുനരാവിഷ്കരിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.