ടോവിനൊ തോമസ് നായകനാകുന്ന കൽക്കിയിലെ ലിറിക്കൽ ഗാനം പുറത്തുവിട്ടു. മനു മഞ്ജിത്തിന്റെ വരികൾക്ക് ജേക്ക്സ് ബിജോയ് ഈണം നൽകിയ ഗാനം പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കർ, അലൻ ജോയ് മാത്യു, സിതാര കൃഷ്ണ കുമാർ എന്നിവർ ചേർന്നാണ്.
പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് ടോവിനൊ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുധീഷ്, സൈജു കുറുപ്പ്, ഹരീഷ് ഉത്തമൻ, അപർണ നായർ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിറ്റിൽ ബിഗ് ഫ്രേയിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് സിനിമ നിർമിക്കുന്നത്.