+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ വരുന്നു, മാസ്സ് ആക്ഷന്‍ രംഗങ്ങളുമായി 'കടുവ' ടീസര്‍

പൃഥ്വിരാജ്ഷാജി കൈലാസ് ചിത്രം കടുവയുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ കടുവയുടെ ടീസര്‍ പൃഥിരാജിന്‍റെയും ഷാജി കൈലാസിന്‍റെയും ഔദ്യോഗിക പേജിലൂടെയാണ് പുറത്ത് വിട്ടത്. നീണ്ട ഇടവേള
കടുവാക്കുന്നേല്‍ കുറുവച്ചന്‍ വരുന്നു, മാസ്സ് ആക്ഷന്‍ രംഗങ്ങളുമായി 'കടുവ' ടീസര്‍

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയ കടുവയുടെ ടീസര്‍ പൃഥിരാജിന്‍റെയും ഷാജി കൈലാസിന്‍റെയും ഔദ്യോഗിക പേജിലൂടെയാണ് പുറത്ത് വിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കടുവയ്ക്ക്.

ജിനു വി എബ്രഹാമിന്‍റേതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന കടുവയില്‍ വിവേക് ഒബ്റോയ് ആണ് വില്ലന്‍. ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് കാണിക്കുന്നത്. കുറുവച്ചനായി പൃഥ്വിരാജെത്തുമ്പോള്‍ ജയിംസ് ഏലിയാസ് മാഞ്ഞിലേടത്ത് എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി വിവേക് ഒബ്റോയാണ് വരുന്നത്.



കനല്‍ കണ്ണനും മാഫിയ ശശിയുമാണ് ചിത്രത്തിന്‍റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോന്‍, സിദ്ദിഖ്, വിജയരാഘവന്‍, സുദേവ് നായര്‍, സീമ, അര്‍ജുന്‍ അശോകന്‍,കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗീസ്, സായ്കുമാര്‍, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവ്, ജനാര്‍ദനന്‍,റീനു മാത്യൂസ്, മീനാക്ഷി, പ്രിയങ്ക നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. ജേക്സ് ബിജോയ് ആണ് സംഗീതം. കലാസംവിധാനം- മോഹന്‍ദാസ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.