+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്നേഷും

വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി നവദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്‍റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന ഇരുവരുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി  നയന്‍താരയും വിഘ്നേഷും

വിവാഹശേഷം തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി നവദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. വിഘ്നേഷിന്‍റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന ഇരുവരുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മഞ്ഞനിറമുള്ള സാരിയില്‍ അതിസുന്ദരിയായാണ് നയൻ എത്തിയത്.



തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെ വേദി മാറ്റുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈയിലെ മഹാബലിപുരത്തായിരുന്ന വിവാഹവിരുന്നില്‍ പ്രമുഖതാരങ്ങളടക്കം പങ്കെടുത്തിരുന്നു.