+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പൂജ ഹെഗ്ഡെ

വിമാന യാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി പൂജ ഹെഗ്ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരന് എതിരെയാണ് നടിയുടെ ആരോപണം. ജീവനക്കാരന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് പൂജ തന്നെയാണ് ഇക്കാര്യം സാമൂഹിക
വിമാനത്തിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പൂജ ഹെഗ്ഡെ

വിമാന യാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി പൂജ ഹെഗ്ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരന് എതിരെയാണ് നടിയുടെ ആരോപണം. ജീവനക്കാരന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് പൂജ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

വിപുല്‍ നകാഷെ എന്ന ജീവനക്കാരന് എതിരെയാണ് താരത്തിന്‍റെ ആരോപണം. മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് താരത്തിന് മോശം അനുഭവമുണ്ടായതെന്ന് പറയുന്നു. ട്വിറ്ററില്‍ അനുഭവം പങ്ക് വച്ചതിന് പിന്നാലെ ഇന്‍ഡിഗോ അധികൃതര്‍ രംഗത്തെത്തി. താരത്തിനുണ്ടായ മോശം അനുഭവത്തില്‍ ക്ഷമ പറയുന്നതായി അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ നിന്നുള്ള വിമാനയാത്രയില്‍ വിപുല്‍ നകാഷേ എന്ന സ്റ്റാഫ് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ധിക്കാരവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. സാധാരണയായി ഞാന്‍ ഈ വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യാറില്ല. പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു' എന്ന് പൂജ ഹെഗ്ഡ് ട്വീറ്റ് ചെയ്തു.