+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമ്മാനങ്ങള്‍ തീരുന്നില്ല, സൂര്യക്ക് റൊളക്സ് വാച്ച് സമ്മാനിച്ച് കമലഹാസന്‍

നടന്‍ സൂര്യക്ക് റൊളക്സ് വാച്ച് സമ്മാനിച്ച് കമലഹാസന്‍. താരം നേരിട്ടെത്തി സൂര്യയുടെ കൈയ്യില്‍ വാച്ച് നല്‍കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂര്യ തന്നെയാണ് തന്‍റെ സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്ക്
സമ്മാനങ്ങള്‍ തീരുന്നില്ല, സൂര്യക്ക്  റൊളക്സ്   വാച്ച്  സമ്മാനിച്ച് കമലഹാസന്‍

നടന്‍ സൂര്യക്ക് റൊളക്സ് വാച്ച് സമ്മാനിച്ച് കമലഹാസന്‍. താരം നേരിട്ടെത്തി സൂര്യയുടെ കൈയ്യില്‍ വാച്ച് നല്‍കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂര്യ തന്നെയാണ് തന്‍റെ സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്ക് വച്ചത്.

റൊളക്സ് എന്ന പേരിലാണ് സൂര്യ വിക്രം സിനിമയില്‍ എത്തിയതെന്നതും കൗതുകകരമാണ്. അതിനാല്‍ തന്നെയാകും അദ്ദേഹത്തിന് ഈ വാച്ച് നല്‍കിയതെന്നുമാണ് ആരാധകരുടെ പ്രതികരണം. വിക്രം സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ കമല്‍ഹാസന്‍ ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

സംവിധായകന്‍ ലോകേഷ് കനകരാജിന് ലെക്സസ് കാര്‍ നല്‍കിയത് വാര്‍ത്തയായിരുന്നു. കൂടാതെ 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ 160 ആര്‍ടിആര്‍ ബൈക്കും സമ്മാനമായി നല്‍കിയിരുന്നു.