+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീണ്ടതാര നിരയുമായി അല്‍ഫോന്‍സ് പുത്രന്‍റെ ഗോള്‍ഡ്,ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച
നീണ്ടതാര നിരയുമായി അല്‍ഫോന്‍സ് പുത്രന്‍റെ ഗോള്‍ഡ്,ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.



പൃഥ്വിരാജ് തന്‍റെ ഔദ്യോഗിക പേജിലൂടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് അല്‍ഫോന്‍സിന്‍റെ സംവിധാനത്തിലുള്ള ചിത്രം പുറത്തിറങ്ങുന്നത്.


ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജും സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി നയന്‍താരയും ഈ ചിത്രത്തിലെത്തുന്നു. 2021ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്‍താരയുടെ മലയാള ചിത്രമാണ് ഗോള്‍ഡ്.


ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്സല്‍ മുഹമ്മദ്, എം.ഷിയാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍റെയും മാജിക് ഫ്രേയിംസിന്‍റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.