+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..ആരോഗ്യസ്ഥിതി പങ്ക് വച്ച് വിഷ്ണു

ചികിത്സയില്‍ കഴിയുന്ന തന്‍റെ പരിക്കുകള്‍ ഭേദമായി വരുന്നുണ്ടെന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വൈപ്പിനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകര
പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..ആരോഗ്യസ്ഥിതി പങ്ക് വച്ച്  വിഷ്ണു

ചികിത്സയില്‍ കഴിയുന്ന തന്‍റെ പരിക്കുകള്‍ ഭേദമായി വരുന്നുണ്ടെന്ന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വൈപ്പിനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പൊള്ളലേറ്റത്.

ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ നിരവധി അഭ്യൂഹവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പുറകെയാണ് നടന്‍ തന്നെ തന്‍റെ ആരോഗ്യസ്ഥിതി അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്ക് വച്ചത്.

SAY NO TO PLASTIC' പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ...പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

'വെടിക്കെട്ട് ' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്‍റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്നേഹത്തിനും കരുതലിനും നന്ദി..എല്ലാവരോടും സ്നേഹം.