നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ -ജോഷി കോംബോ വീണ്ടുമെത്തുന്നു. ഒരു മാസ് ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കാനാണ് ആലോചന. ഏഴുവര്‍ഷത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍. ചന്ദ്രനാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജനുവരി ഒരു ഓര്‍മ്മ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടിലെ ആദ്യത്തെ സിനിമ. നാടുവാഴികള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, പ്രജ, മാമ്പഴക്കാലം, നരന്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ്, റണ്‍ ബേബി റണ്‍, ലോക്പാല്‍, ലൈല ഓ ലൈല എന്നിവയാണ് മോഹല്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍.