+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെലുങ്ക് ഡബ്ബിംഗ് ശരിക്കും പണിയായി; വീഡിയോ പങ്കുവച്ച് നസ്രി‍യ

വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. തമിഴിനു പുറമേ ഇപ്പോള്‍ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്
തെലുങ്ക് ഡബ്ബിംഗ് ശരിക്കും പണിയായി; വീഡിയോ പങ്കുവച്ച് നസ്രി‍യ

വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. തമിഴിനു പുറമേ ഇപ്പോള്‍ തെലുങ്കിലും ആദ്യമായി അഭിനയിച്ചിരിക്കുകയാണ് നസ്രിയ. നാനിയുടെ അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തെലുങ്കില്‍ ചുവടു വയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയ്ക്കായി തന്‍റെ ശബ്ദത്തില്‍ തന്നെയാണ് താരം ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെ പണിപ്പെട്ടാണ് തെലുങ്കില്‍ നടി ഡബ്ബ് ചെയ്തത്. അതിന്‍റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. എന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ഡബ്ബിംഗ് ഇങ്ങനെയൊക്കെയായിരുന്നു... എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കിട്ടത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)



വീഡിയോയ്ക്ക് കമന്‍റുകളുമായി ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, തന്‍വി റാം, ഗോവിന്ദ് പദ്മസൂര്യ, മൃണാള്‍ താക്കൂര്‍, സ്മിത പോപ്പ്, ബാറ്റ്മിന്‍റൺ താരം പി.വി. സിന്ധു തുടങ്ങിയവര്‍ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു.

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ മാത്രമല്ല തെന്നിന്ത്യയുടെയും ഹൃദയം കവര്‍ന്ന നായികയാണ് നസ്രിയ. ഫഹദിനെ വിവാഹം ചെയ്തതോടെ നസ്റിയ പിന്നെ സ്വന്തം വീട്ടിലെ കുട്ടിയായി.

താരത്തിന്‍റെ ക്യൂട്ട്നെസും കുസൃതിയും എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുള്ളതാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും വളരെ സെലക്ടീവായി നസ്റിയ വീണ്ടും തിരിച്ചെത്തിയിരുന്നു.

മലയാളവും തമിഴും കടന്ന് തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിലും അരങ്ങേറ്റം കുറിക്കൊനൊരുങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചിരുന്നത്.