+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യാ​യി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ന​ന്നാ​യി വി​യ​ർ​ക്കും, ഈ ​ചി​രി​യെ തോ​ൽ​പി​ക്കാ​ൻ

ഇ​ന്ദ്ര​ൻ​സി​ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കു​റ​ച്ച് ന​ന്നാ​യി വി​യ​ർ​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​
ന്യാ​യി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ന​ന്നാ​യി വി​യ​ർ​ക്കും, ഈ ​ചി​രി​യെ തോ​ൽ​പി​ക്കാ​ൻ

ഇ​ന്ദ്ര​ൻ​സി​ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കു​റ​ച്ച് ന​ന്നാ​യി വി​യ​ർ​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കു​റ​ച്ച് ന​ന്നാ​യി വി​യ​ർ​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള ഈ ​ചി​രി​യെ തോ​ൽ​പി​ക്കാ​ൻ- ഒ​മ​ർ ലു​ലു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ മി​ക​ച്ച ന‌‌​ട​ൻ ഇ​ന്ദ്ര​ൻ​സ് ആ​ണെ​ന്ന് നേ​ര​ത്തെ കു​റി​ച്ചി​രു​ന്നു.

2021ലെ ​മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ബി​ജു​മേ​നോ​നും ജോ​ജു ജോ​ർ​ജു​മാ​ണ് പ​ങ്കി​ട്ട​ത്. ആ​ർ​ക്ക​റി​യാം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ബി​ജു മേ​നോ​നു പു​ര​സ്കാ​രം ല​ഭി​ച്ച​ത്. നാ​യാ​ട്ട്, മ​ധു​രം, തു​റ​മു​ഖം, ഫ്രീ​ഡം ഫൈ​റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് ജോ​ജു​വി​ന് നേ​ട്ട​മാ​യ​ത്. ഭൂ​ത​കാ​ല​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​യാ​യി രേ​വ​തി​യെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. സി​നി​മ-​സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് 52-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു. ഇ​ന്ദ്ര​ൻ​സി​നും ഹോം ​എ​ന്ന സി​നി​മ​യ്ക്കും അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ദ്ര​ൻ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ നി​ര​വ​ധി​പ്പേ​ര്‍ വി​മ​ർ​ശ​ന​വു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. പി​ന്നാ​ലെ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഹോം ​വ​ഴി​തു​റ​ക്കു​ക​യാ​യി​രു​ന്നു.