തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും ദയവായി പരിചയക്കാരേയും സുഹൃത്തുക്കളേയും ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ഗായികയും ഗോപീ സുന്ദറിന്റെ പങ്കാളിയുമായിരുന്ന അഭയ ഹിരണ്മയി അഭയ കുറിപ്പില്‍ പറയുന്നു. ആണ്‍സുഹൃത്തുക്കളെ കാമുകന്മാരാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്തുമോ എന്നും അഭയ പോസ്റ്റില്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എനിക്കൊരു ഉപകാരം ചെയ്യാമോ!!!
പുരുഷന്മാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ഗോസിപ്പ് ഇറക്കുന്നതും ദയവായി നിര്‍ത്താമോ? അവര്‍ക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസിലാക്കുക. അവര്‍ 'പുരുഷന്മാര്' ആയ എന്റെ കൂട്ടുകാരന് ആയതിനാല്‍ ഒരു പബ്ലിക് ഡൊമെയ്നില്‍ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല. അതു തികച്ചും ക്രൂരമാണ്..!!
നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള എന്റെ പ്രതികരണമാണെന്ന് അവകാശപ്പെട്ടുള്ള ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നും യുട്യൂബ് ചാനലുകളില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. ഒരു മാധ്യമത്തിനും ഞാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്. ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.