+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവളെ വിൽക്കാനുള്ളതല്ല: നോട് ഫോർ സെയിൽ സംഗീത ആൽബം ശ്രദ്ധേയമാകുന്നു

വി​സ്മ​യ കേ​സി​ൽ ഭ​ർ​ത്താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു​ള്ള കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി വ​ലി​യൊ​രു സ്ത്രീ ​സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത് ഇ​നി​യും സ്വ​ത​ന്ത്ര​യാ​യി ജീ​വി​ക്കാ​നു​ള്ള ധൈ​ര്യ​മാ​ണ്. അവള
അവളെ വിൽക്കാനുള്ളതല്ല: നോട് ഫോർ സെയിൽ സംഗീത ആൽബം ശ്രദ്ധേയമാകുന്നു

വി​സ്മ​യ കേ​സി​ൽ ഭ​ർ​ത്താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു​ള്ള കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി വ​ലി​യൊ​രു സ്ത്രീ ​സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​ത് ഇ​നി​യും സ്വ​ത​ന്ത്ര​യാ​യി ജീ​വി​ക്കാ​നു​ള്ള ധൈ​ര്യ​മാ​ണ്. അവളുടെ സ്വപ്നങ്ങളിലേക്ക് പറന്നുയരുന്നതിനും ആകാശത്തോളം വിശാലമായ ലോകത്തിൽ രാഞ്ജിയെപോലെ ജീവിക്കാനും അവൾക്ക് അധികാരമുണ്ട്.അവകാശമുണ്ട്.

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് ഇറങ്ങുന്പോൾ കണ്ണുകൾ കലങ്ങുന്നത് ഒരിക്കലും അവർ ഭർതൃഗൃഹം എങ്ങനെയാകുമെന്നോർത്തല്ല, പകരം തന്‍റെ സ്വന്തമായവരുടെ അടുത്തുനിന്നും അവൾ അകലുകയാണ്. ഇടയ്ക്ക് മാത്രം കയറിവരുന്ന വിരുന്നുകാരിയാവുകയാണ്. എന്നാൽ ജീവിതം ആഗ്രഹിച്ചതിന് വിപരീതമാവുകയാണെങ്കിലോ.

താ​ലി​ച്ച​ര​ട് കു​ല​ക്ക​യ​റാ​കു​ന്പോ​ൾ അ​തു വെ​ട്ടി മാ​റ്റി ജീ​വ​നും ജീ​വി​ത​വും തി​രി​ച്ച് പി​ടി​ക്കാ​ൻ കു​ടും​ബം ഒ​പ്പ​മു​ണ്ടെന്നു​ള്ള വാക്കാണ് ഇനി നമ്മൾ ഓരോ പെൺകുട്ടികൾക്കും പകർന്നുകൊടുക്കേണ്ടത്.

വി​വാ​ഹ​മോ​ചി​ത​യാ​യ മ​ക​ളാ​ണ് മ​രി​ച്ച മ​ക​ളെ​ക്കാ​ൾ ന​ല്ല​ത്’ എ​ന്ന സന്ദേശമാണ് നോട്ട് ഫോർ സെയിൽ (KNOT FOR SALE )എന്ന സംഗീത ആൽബത്തിലൂടെ അനു കുരിശിങ്കൽ എന്ന സംവിധായക മുന്നോട്ട് വയ്ക്കുന്നത്. ഓ​ണ്‍ റീ​ലി​സ് പ്രൊ​ഡ​ക്ഷ​ൻ​സാണ് ആൽബത്തിന്‍റെ നിർമാണം.തി​ര​ക്ക​ഥ​യും ഗാ​ന​ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചിരിക്കുന്നത് അനു കുരിശിങ്കലാണ്.

യൂട്യൂബ് വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്. സം​ഗീ​ത സം​വി​ധാ​ന​വും ആ​ലാ​പ​ന​വും രാ​കേ​ഷ് കേ​ശ​വ​നാ​ണ്. ഛായാ​ഗ്ര​ഹ​ണം ആ​ദ​ർ​ശ് പ്ര​മോ​ദ്. എ​ഡി​റ്റിം​ഗ് ജി​ബി​ൻ ആനന്ദ്. ഡി​ഐ ആ​ൽ​വി​ൻ ടോ​മി . അ​ജ്ന റ​ഷീ​ദ്, സ​ന്ദീ​പ് ര​മേ​ശ്, സ​നൂ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ, ല​ത ശി​വ​ദാ​സ​ൻ എ​ന്നി​വ​രാ​ണ് പ്രധാന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എത്തുന്നത്.