ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ല.
"എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്- ദുർഗ പറഞ്ഞു.
വിജയ് ബാബു വിഷയത്തിലും ദുർഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദുർഗാ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുർഗ കൃഷ്ണ പറഞ്ഞു. ഉടൽ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.