ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിർവഹിക്കുന്ന "തട്ടുകട മുതല്‍ സെമിത്തേരി വരെ' എന്ന ചിത്രം ജൂൺ മൂന്നിന് തീയറ്ററുകളിൽ എത്തുന്നു. ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലിയാണ് ചിത്രത്തിന്റെ നിർമാതാവ്.
അല്‍ക്കു, ജെന്സണ് ആലപ്പാട്ട്, വി.കെ. ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിൻ, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂർ, രാഹുല്‍ രാധാകൃഷ്ണൻ, തിരു, കണ്ണന് സാഗർ, സ്നേഹ, ബിന്ദു, അനേക ചെറിയാൻ, ശില്പ, ലാവണ്യ, ഫര്‍സാന ഫർസു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം അനീഷ് തിരൂർ. ഷഫീഖ് റഹ്മാന്, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്, മനു ചന്ദ് എന്നിവർ ഈണം പകരുന്നു.