+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയൻതാര-വിഗ്നേഷ് ശിവൻ വിവാഹം ജൂണിലോ?

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ ഒന്പതിന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015ൽ തുടങ്ങിയ ഇവരുടെ ഏഴുവർഷം നീണ്ട പ്രണയത്തിന് ശേഷമാണ
നയൻതാര-വിഗ്നേഷ് ശിവൻ വിവാഹം ജൂണിലോ?

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ ഒന്പതിന് തിരുപ്പതിയിൽ വച്ചാണ് വിവാഹമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2015-ൽ തുടങ്ങിയ ഇവരുടെ ഏഴുവർഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

മലയാളത്തിൽ തുടങ്ങി തമിഴിലെ തിരക്കേറിയ നടിയായി മാറിയ നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തോടെയാണ് അറിയപ്പെടുന്നത്. സത്യൻ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ നയൻതാര കോട്ടയം തിരുവല്ല സ്വദേശിയാണ്.

തമിഴിൽ സംവിധായകനായ വിഗ്നേഷ് ശിവന്‍റെ ഈയടുത്തിറങ്ങിയ കാതുവാക്കുള രണ്ട് കാതൽ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിഗ്നേഷ് ശിവൻ തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുമുണ്ട്.