+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രോജൻ 20ന് തിയറ്ററുകളിൽ

ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രോജൻ. ശബരീഷ് വർമ, ഷീലു എബ്രഹാം, ദേവൻ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ
ട്രോജൻ 20ന് തിയറ്ററുകളിൽ

ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രോജൻ.

ശബരീഷ് വർമ, ഷീലു എബ്രഹാം, ദേവൻ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ജൂഡ് ആന്‍റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശർമ്മ, രശ്മി ബോബൻ, മഞ്ജു കോട്ടയം, ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി, ആതിര മാധവ്, മുകുന്ദൻ മേനോൻ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ് മാധവ് ആണ്. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്.

സിൽവർ ബ്ലൈസ് മൂവി ഹൗസിന്‍റെ ബാനറിൽ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേർന്ന് നിർമിക്കുന്ന സിനിമ കേരളത്തിൽ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്നാണ്. ചിത്രം മേയ് 20 ന് തിയറ്ററുകളിൽ എത്തും.