തനിക്ക് മൂന്നുവട്ടം കോവിഡ് വന്നെന്നു വെളിപ്പെടുത്തി നടൻ സുരാജ് വെഞ്ഞാറമ്മൂട്. ഒരു അഭിമുഖത്തിലായിരുന്നു സുരാജിന്റെ വെളിപ്പെടുത്തൽ. കോവിഡിനെ നമ്മള് ഭയന്നിരുന്ന സമയത്താണ് എനിക്കൊരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നമ്മുടെ ഷൂട്ടിങ്ങ് തുടങ്ങി രണ്ട് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ ആ സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍. അപ്പോഴത്തേക്കും പൃഥ്വിരാജ് വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിച്ചു. ഹഗ് ചെയ്തിട്ട് അങ്ങ് പോയി. അതിന്റെ പിറ്റേന്നാണ് അറിയുന്നത് പുള്ളിയ്ക്ക് കോവിഡ് ആയെന്ന്.
പിന്നെ ഞാന്‍ പോയി ചെക്ക് ചെയ്ത്, എനിക്കും കോവിഡ് ആയി. പക്ഷെ, മൂന്ന് തവണ കോവിഡ് വന്ന ഒരേ ഒരാള്‍ ഞാനാണ്. നാലാമത്തേത്, അവിടെ ‘നിയോ കോവ്’ എന്തോ ഗവേഷണം നടക്കുന്നുണ്ടല്ലോ. മിക്കവാറും അത് ഞാന്‍ തന്നെ ലോഞ്ച് ചെയ്യും. കോവിഡിന് എന്നെ ഇഷ്ടമായി,” സുരാജ് പറഞ്ഞു.