ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണെന്നു വെളിപ്പെടുത്തി റിമി ടോമി രംഗത്ത് എത്തിയിരിക്കുകയാണ്. റിമിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയത്.
'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്. ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു ഒരുപാട് കോളുകളാണ് വരുന്നത്. ടൈറ്റിലില്‍ പറഞ്ഞതു പോലെ ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്.
എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു. ഇപ്പോള്‍ ഇങ്ങനെയൊക്കെ പോകുന്നു .. എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ എല്ലാവരോടും പറയുമെന്നും അപ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ വിശ്വസിക്കാവു എന്നും റിമി ടോമി വീഡിയോയില്‍ പറഞ്ഞു.
'ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ' എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്.