+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്ര​ശാ​ന്ത് നീ​ൽ ഒ​രു​ക്കി​യ ഒ​രു ഗം​ഭീ​ര ഷോ'; ​കെ​ജി​എ​ഫി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി അ​ല്ലു അ​ർ​ജു​ൻ

കെ​ജി​എ​ഫ് 2 ലെ ​യ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം അ​ല്ലു അ​ർ​ജു​ൻ. യ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തെ​യും അ​തി​ന്‍റെ തീ​വ്ര​ത​യെ​യും പ്ര​ശം​സി​ക്കു​ന്ന അ​ല്ലു അ​ർ​ജു​ൻ സ​ഞ്ജ

കെ​ജി​എ​ഫ് 2 ലെ ​യ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം അ​ല്ലു അ​ർ​ജു​ൻ. യ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തെ​യും അ​തി​ന്‍റെ തീ​വ്ര​ത​യെ​യും പ്ര​ശം​സി​ക്കു​ന്ന അ​ല്ലു അ​ർ​ജു​ൻ സ​ഞ്ജ​യ്‌ ദ​ത്തി​ന്‍റെ വി​ല്ല​ൻ ഗെ​റ്റ​പ്പി​നെ​യും ര​വീ​ണ ട​ണ്ട​ന്‍റെ റാ​മി​ക സെ​ന്നി​നെ​യും ശ്രീ​നി​ധി ഷെ​ട്ടി​യെ​യും മ​റ്റെ​ല്ലാ അ​ഭി​നേ​താ​ക്ക​ളെ​യും പ്ര​ശം​സി​ക്കു​ന്നു​ണ്ട്.

മി​ക​വാ​ർ​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ദൃ​ശ്യ​ങ്ങ​ളും ഒ​രു​ക്കി​യ ര​വി ബ​സ്രൂ​രി​നും ഭു​വ​ൻ ഗൗ​ഡ​ക്കും ഒ​പ്പം എ​ല്ലാ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രോ​ടു​മു​ള്ള ബ​ഹു​മാ​ന​വും അ​റി​യി​ക്കു​ന്നു​വെ​ന്നാ​ണ് ട്വീ​റ്റ്.

'പ്ര​ശാ​ന്ത് നീ​ൽ ഒ​രു​ക്കി​യ ഒ​രു ഗം​ഭീ​ര ഷോ ​ആ​ണ് കെ​ജി​എ​ഫ് ചാ​പ്റ്റ​ർ 2. അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ളോ​ടും ബോ​ധ്യ​ത്തോ​ടും എ​ന്‍റെ ആ​ദ​ര​വ്. ഈ ​സി​നി​മാ അ​നു​ഭ​വ​ത്തി​നും ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ പ​താ​ക വാ​നോ​ളം നി​ല​നി​ർ​ത്തി​യ​തി​നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി.' ട്വീ​റ്റി​ന് താ​ഴെ അ​ല്ലു അ​ർ​ജു​ൻ കു​റി​ച്ചു.

കെ​ജി​എ​ഫ് ചാ​പ്റ്റ​ര്‍ 2 ഏ​ഴ് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത് 700 കോ​ടി​യാ​ണ്. 250 കോ​ടി ക്ല​ബ്ബി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന ഹി​ന്ദി ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കെ​ജി​എ​ഫ് 2 ന്‍റെ ഹി​ന്ദി പ​തി​പ്പ്.

കെ​ജി​എ​ഫ് ചാ​പ്റ്റ​ർ 2ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ ആ​ണ്. ക​ന്ന​ട, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളു​ടെ ഒ​ടി​ടി അ​വ​കാ​ശ​മാ​ണ് ആ​മ​സോ​ൺ സ്വ​ന്ത​മാ​ക്കി​യ​ത്.