+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളം തു​ളു ഭാ​ഷ​ക​ളി​ൽ "ബീ​ര​ൻ'

മ​ല​യാ​ളം, തു​ളു ഭാ​ഷ​ക​ളി​ൽ ഒ​രേ സ​മ​യം ചി​ത്രീ​ക​രി​ക്കു​ന്ന "ബീ​ര​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും, പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും കാ​സ​ർ​കോ​ട്ട് ന​ട​ന്നു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റി
മ​ല​യാ​ളം തു​ളു ഭാ​ഷ​ക​ളി​ൽ

മ​ല​യാ​ളം, തു​ളു ഭാ​ഷ​ക​ളി​ൽ ഒ​രേ സ​മ​യം ചി​ത്രീ​ക​രി​ക്കു​ന്ന "ബീ​ര​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും, പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും കാ​സ​ർ​കോ​ട്ട് ന​ട​ന്നു. വൈ​ഡ് സ്ക്രീ​ൻ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ബാ​ന​റി​ൽ ഡോ.​മ​നോ​ജ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഗോ​പി കു​റ്റി​ക്കോ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. തു​ളു സി​നി​മ​യി​ലെ ഹാ​സ്യ സാ​മ്രാ​ട്ട് അ​ര​വി​ന്ദ് ബോ​ളാ​റി​ന് പോ​സ്റ്റ​ർ കൈ​മാ​റി, എം​എ​ൽ​എ​മാ​രാ​യ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു, എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം.​അ​ഷ​റ​ഫ് എ​ന്നി​വ​ർ അ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക, ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കൈ​ലേ​ഷ്, ഐ.​എം.​വി​ജ​യ​ൻ, മീ​ര വാ​സു​ദേ​വ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രോ​ടൊ​പ്പം, തു​ളു സി​നി​മ​യി​ലെ ഹാ​സ്യ സാ​മ്രാ​ട്ട് അ​ര​വി​ന്ദ് ബോ​ളാ​റും മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഏ​പ്രി​ൽ 30ന് ​കാ​സ​ർ​ഗോ​ട്ടെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ പ്രദേശങ്ങളിൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.